പതിവ് പോലെ കിടക്കാന്‍ വൈകിയത് കാരണം എണീറ്റതും വൈകി തന്നെ ..
പല്ല് തേച്ചു കുളിച്ചു കുറെ പച്ചവെള്ളം മട മടാ കുടിച്ചു .
ഓഫീസില്‍ പോണമല്ലോ എന്നോര്‍ത്ത് പ്ലസ് തുറന്നു ..
രാവിലെ തന്നെ ഒരുപാട് പേര്‍ ആശംസകള്‍ ഇട്ടിട്ടുണ്ട് .
എന്തായാലും പന്ത്രണ്ടരയ്ക്ക് വണ്ടി വരും ഓഫീസിനടുത്തുള്ള വല്ല ഹോട്ടലിലും പോയി വല്ലോം കഴിക്കാം എന്ന് നിരീച്ച് പ്രാതല്‍ എന്നത്തെയും പോലെ തള്ളി ..
ഓഫീസില്‍ എത്തി ഒരു മാംഗോ ജ്യൂസ് വാങ്ങി ക്യുബിക്കിളില്‍ കയറി ഇരുന്നു .
ലിങ്കില്‍ ആരെയും പച്ച കാണുന്നില്ല ..അപ്പോഴാണ് മനസിലായത് ഒറ്റയ്ക്കാണ് ഷിഫ്റ്റില്‍ ..
ആദ്യമായി ഒന്നും അല്ലാത്തത് കൊണ്ട് വല്യ പ്രശ്നം ഒന്നും തോന്നിയില്ല ..
റുട്ടീന്‍ ചെക്കപ്പ് എല്ലാം നോക്കി മെയിലുകള്‍ക്ക് റിപ്ലൈ ചെയ്യാന്‍ തുടങ്ങിയപ്പോ ഫോണ്‍ അടിക്കാന്‍ തുടങ്ങി .
പണ്ടാരം എന്ന് കരുതി എടുത്തു ..രണ്ടു മണിക്കൂര്‍ കോണ്‍ഫറന്‍സ് കോള്‍ ..
ശരിയെന്റെ മുത്തപ്പാ എന്ന് കരുതി കോള്‍ തീര്‍ന്ന ഉടനെ കാന്റീനില്‍ ഓടി ..
എല്ലാരും പൂട്ടി പാത്രോം കമഴ്ത്തി വെച്ച് വീട് പറ്റിയിരിക്കുന്നു ..
പിന്നേം കുറേ പച്ചവെള്ളവും കുടിച്ചു ഒരു ഫില്‍ട്ടര്‍ കോഫിയും എടുത്ത് സീറ്റില്‍ തിരിച്ചെത്തി ..
നേരത്തെ ഉണ്ടായ കോണ്‍ കോളിന്റെ മക്കളായി നാലഞ്ചു ഹൈ പ്രയോരിറ്റികള്‍ വന്നിട്ടുണ്ട് ..
എല്ലാം ഒരു വിധം ശരിയാക്കി വച്ചപ്പോ അടുത്ത കോണ്‍ കോള്‍ .ഇത്തവണ ഒരു മണിക്കൂര്‍ ആയിരുന്നു ആശ്വാസം ..അത് കഴിഞ്ഞപ്പോ ഒന്ന് പുകയ്ക്കാം പുറത്ത് ഹോട്ടലില്‍ പോകാം എന്ന് കരുതി ഓഫീസിനു വെളിയില്‍ എത്തി ..
കത്തിച്ച് നാലഞ്ചു അടി നടന്നിരിക്കും ഷിഫ്റ്റ് മൊബൈലില്‍ കോള്‍ ..ആഹാ രണ്ടര മണിക്കൂര്‍ പോയിക്കിട്ടി.. ഷിഫ്റ്റ് തീര്‍ന്നത് പത്ത് മണിക്ക് ആണെങ്കിലും ഓഫീസില്‍ നിന്ന് ഇറങ്ങിയപ്പോ പതിനൊന്നു മണി .
കാബ് കാരനോട് വല്ല ഹോട്ടലും കണ്ടാല്‍ നിര്‍ത്തണം എന്ന് പറഞ്ഞു .
എവിടെ നല്ല മഴ ആയതോണ്ട് എല്ലാം നേരത്തെ പൂട്ടി ..വീട്ടിലെത്തി
കഞ്ഞി വെച്ച് തക്കാളി ചട്ട്നിയും ഉണ്ടാക്കി ..പൈപ്പില്‍ വെള്ളമില്ലാരുന്നു
മിനറല്‍ വാട്ടറില്‍ ഒരു കുളി .
ആഹാ എത്ര സുന്ദരം എത്ര തണുത്ത നിശബ്ദമായ ലോകം ..
മനസ് അപ്പോഴും മന്ത്രിച്ചു ഹാപ്പി ബര്‍ത്ത്ഡേ ഡാ !!

No comments:
Post a Comment