Tuesday, September 28, 2010

കൊലപാതകി

കൊലപാതകി
ചെയ്തു ഞാന്‍ ഒരു കൊല .. മൂട്ടയെ കൊല്ലുന്ന പോലെ .. കൊതുകിനെ കൊല്ലുന്ന പോലെ
കൊന്നു ഞാന്‍.. കൊതി തീരും വരെ ..
വേറെ ആരേയുമല്ല .. ..
ചില ഭീരുക്കള്‍ പറഞ്ഞു .. ഭീരുത്വത്തിന്റെ ആത്മസ്വരൂപം .
ചില പ്രാന്തന്‍മാര്‍ പറഞ്ഞു .. ജീവിചിരിക്കുന്നതില്‍ ഉള്ള ആത്മരോഷം കൊണ്ട്
ബുജികള്‍ പറഞ്ഞു ജീവിതം എന്നാ പെന്‍ഡുലം വിധി ആട്ടി കളിക്കുമ്പോള്‍
വെറും ഒരു പെന്‍ഡുലം ആയി ജീവിക്കാത്ത ധീരന്‍ ..
സാധാ ജനം പറഞ്ഞു എന്തോ ആര്‍ക്കും
അറിയാത്ത ഭീകര സത്യങ്ങള്‍ മൂടിവെക്കാന്‍ ..
മനസിലാക്കാന്‍ പറ്റാതെ പോയ കാമുകിയും നിനച്ചു
അമ്മ പറഞ്ഞു എന്റെ കണ്ണ് നീര്‍ തോരതിരിക്കാന്‍ ..
അച്ഛന്‍ പറഞ്ഞു എന്നോടുള്ള വാശി തീര്‍ക്കാന്‍
ഞാന്‍ പറഞ്ഞു എന്തിനെന്നെനിക്കും അറിയില്ല

Sunday, September 12, 2010

രാത്രി

 രാത്രി

എരിഞ്ഞു തീരുന്ന മെഴുകു തിരിയും
പിടഞ്ഞു തീരുന്ന ഈയാം പാറ്റകളും
മങ്ങി മറയുന്ന നിഴലുകളും ചേര്‍ന്ന്
അന്നൊരു കാവ്യം രചിച്ചു

ചില്ലരതുട്ടുകള്‍ രുദ്ര താളമേകി
ഞരക്കങ്ങള്‍ അനുപല്ലവിയും

ഒടുവില്‍ നിറഞ്ഞ മിഴിയും
ഉലഞ്ഞ ശരീരവുമായി
ഒരു പെണ്‍കുട്ടി ആ തെരുവോരത്ത്
പൊതുജനം അവളെ വെറുത്തു
വേശ്യ. വേശ്യ.. വേശ്യയുടെ പുത്രി ..

മഴ

മഴ
മഴ ചെറുപ്പത്തില്‍ വെറുപ്പ് ആയിരുന്നതിനോട് .. ആകാശത്ത് കൊള്ളിയാന്‍ മിന്നുമ്പോള്‍ തന്നെ ഉള്ള ചട്ടീം കലവും പാത്രങ്ങളും എടുത്തു ഓലക്കീരുകള്‍ക്ക് ഇടയിലെ ആകാശത്തിനു കീഴെ വച്ച് മഴയെ വരവേല്‍ക്കുന്ന അമ്മ
മഴയുടെ ആദ്യ കാല ചിത്രങ്ങളില്‍ ഒന്നാണിത്.. പിന്നെ സ്കൂള്‍ കാലഘട്ടത്തിലെ തോണി യാത്ര മറൊരു ഓര്‍മ്മ ..

കുറച്ചു വളര്‍ന്നു AKG സ്മാരക വായന ശാലയിലെ പുസ്തകങ്ങള്‍ ഒരു കൂട്ടയപ്പോള്‍ മഴയെ ഇഷ്ടപ്പെടാന്‍ തുടങ്ങി ..
തറവാട്ടിലെ കരിപിടിച്ച മച്ചിന്‍ പുറത്ത് മഴയുടെ കരച്ചിലും സംഗീതവും പായാരം പറച്ചിലും മനസിലാവാന്‍ തുടങ്ങിയപ്പോള്‍ അതൊരു സുഹൃദ് ബന്ധത്തിന്റെ തുടക്കമാവുകയായിരുന്നു..
പിന്നെ രാത്രിമഴയില്‍ കൂടെ നടന്നു ഉള്ളിലെ ചൂടിനെ ഉരുക്കികളയുന്ന ഒരു രക്ഷ കര്‍ത്താവിന്റെ സ്ഥാനം മഴ ഏറ്റെടുത്തു. കാലാന്തരേ മഴയും ഞാനും ഒരു തതാല്മ്യം പ്രാപിച്ചു ..
മഴ തന്നെയാണ് ഞാന്‍, ഞാന്‍ തന്നെ ആണ് മഴ എന്ന അവസ്ഥയില്‍ നിന്നും ഇന്ന് ഒരുപാട് മാറി .
 ഇപ്പോള്‍ മഴ വെറും ഒരു അപരിചിതനെ പോലെ ഞാന്‍ ഉറങ്ങുമ്പോള്‍ മുറി വാതിലില്‍ വന്നു എന്തൊക്കെയോ കുശുകുശുത്തു ആരോടും ഒന്നും പറയാതെ പോവുന്നത് കാണാം.
ഇന്ന് ,എന്തൊരു നശിച്ച മഴ .. പണ്ടാരടങ്ങാന്‍ ഈ മഴ ഇപ്പോഴെങ്ങാന്‍ നില്‍ക്കുമോ എന്ന് വെറുക്കാനും ശപിക്കാനും ഞാന്‍ പഠിച്ചിരിക്കുന്നു.
ഞാന്‍ എന്നെ തന്നെ വെറുത്തു തുടങ്ങി എന്നുള്ളതിന്റെ ബഹിര്‍സ്ഫുരണം ..

Sunday, July 18, 2010

ഓര്‍മ്മകള്‍

ഒരു കവിത ശ്രമം 

ഷൂസിനടിയില്‍  ഒട്ടിപ്പിടിച്ച ച്യൂയിന്ഗം
എത്ര ഫ്ലഷ് ചെയ്താലും പോകാത്ത സിഗരെട്ടു കുറ്റി
കണ്ണാടിയുടെ പുറകിലെ മെര്‍ക്കുറി കോട്ടിങ്ങില്‍ വീണ പോറല്‍
സോര്‍സ് കോഡിലെ ബഗ്
ഇതിനെല്ലാം ഒരേ മുഖം മാത്രം ഓര്‍മയുടെ ..

Friday, May 21, 2010

ഒരു യാത്ര മൊഴി


ഒരു യാത്ര മൊഴി




അകാലത്തില്പൊഴിഞ്ഞു പോയ സ്നേഹ ദീപമേ നിനക്ക് വിട

നീ ഇത്ര ക്രുരയാണ് എന്ന് ഞാന്അറിഞ്ഞില്ല
ഒന്ന് സ്വിച്ച് ഓഫ്ചെയ്തപ്പോഴേക്കും നീ പിണങ്ങി
നീ എന്നെ പറ്റി ചിന്തിച്ചോ ??
നമ്മുടെ കുടുംബത്തെ പറ്റി ചിന്തിച്ചോ?

ഇന്ന് വയ്കുന്നേരം CTS ന്റെ ഇന്റര്വ്യൂ ആയിരുന്നു
അല്ലെങ്കിലും നീ എന്തിനാ ഇതൊക്കെ ഓര്ക്കുന്നെ അല്ലെ ?
  LG കുടുംബത്തില്നിന്നെ കാണാന്വന്നപ്പോഴെ അച്ഛന്പറഞ്ഞതാ..മോനേ ബന്ധം നിനക്ക് പറ്റിയതല്ല എന്ന്
ഞാന്കേട്ടില്ല .NOKIA യുമയി എന്റെ കല്യാണം പോലും ഉറപ്പിച്ചതാ.
നിന്റെ സൌന്ദര്യം കണ്ടോന്നുമല്ല നിന്നെ ഞാന്കെട്ടിയത്
പാവപ്പെട്ട വീട്ടിലെ പെണ്ണല്ലേ  ഒരു ജീവിതം കിട്ടുമല്ലോ എന്ന് കരുതി .
ഇതാ പറയുന്നേ മൂത്തവര്ചൊല്ലും മുതു നെല്ലിക്ക ആദ്യത്തെ പെഗ് അടിക്കാന്കുറച്ചു ബുദ്ധി മുട്ടും പിന്നെ ശരിയാവും എന്ന് .
എന്റെ വീട്ടില്കയറിവന്ന അന്ന് മുതല്നീ തൊടങ്ങിയതാ എന്നോടുള്ള മൊട .DOCOMO  യുടെ SIM എടുത്തപ്പോള്നിനക്ക് റേഞ്ച് പോരാ .നിനക്ക് VODAFONE വേണം
മണ്ഡരി പിടിച്ച തേങ്ങ പോലത്തെ തലയുള്ള പട്ടിയുടെ പരസ്യം കണ്ടപ്പോഴെ ഞാന്വിചാരിച്ചു ഇത് ഒരു നടക്കു പോവൂലാന്ന്.മൂന്നാം ദിവസം VERIFICATION FAIL .SIM DISCONNET ചെയ്തു .

ഒടുവില്ഉള്ള DOCUMENTUM 150 രൂപയും കൊടുത്താണ് പൊന്നുമോളേ നിന്റെ കാലിന്റെ ഇടയില്തിരുകാന്‍  ഞാന്‍ RELIANCE SIM വാങ്ങിയത്. SIM എന്ഗിലും നിനക്ക് തന്നിട്ട് പോകാമായിരുന്നില്ലേ???

 ഇവിടെ നിനക്ക് എന്തെങ്ങിലും കുറവ് ഉണ്ടായിരുന്നോ?
തീരുമ്പം തീരുമ്പം ഞാന്നിനക്ക് RECHARGE ചെയ്തു തന്നിട്ടില്ലേ?

പോട്ടെ

എവിടെ ആയാലും നീ സുഖമായി ജീവിച്ചാല്മതി
രാവിലെയും വ്യ്കുന്നെരവും മുടങ്ങാതെ CHARGE ചെയ്യാന്പറയണം നിന്റെ പുതിയ കാമുകനോട് ..
മഴയത്തൊന്നും അധികം ഇറങ്ങി നടക്കരുത്

നിന്റെ ജീവിതത്തില്എന്റെ RELIANCE മോന്ഒരിക്കലും നിനക്ക് ഒരു ബാധ്യത ആവില്ല
നാളെ ഞാന്‍ RELIANCE WEBWORLD ല്പോകുന്നുണ്ട് അവനെ ബ്ലോക്ക്ചെയ്യാന്

പിന്നെ നിനക്ക് ഒരു പുതിയ കുഞ്ഞു ഉണ്ടാവുമ്പോള്അവനു YONI -NOR എന്ന് പേരിടണം .കാരണം ഇനി ഇന്ത്യ മഹാരാജ്യത് ഞാന്നിനക്ക് വേണ്ടി
വാങ്ങാതതായി ഒരു CONNECTION മാത്രമേ ഉള്ളൂ .

പിന്നെ ഞാന്പറഞ്ഞില്ല എന്ന് വേണ്ട ..
നാളെ ഞാന്‍ NOKIA തറവാട്ടില്പെണ്ണ് കാണാന്പോവുകയാ .ഇനി ഞാന്അച്ഛന്പറഞ്ഞതേ കേള്ക്കൂ .ഇനിയും തെറ്റു പറ്റരുതല്ലോ .
നോകിയ എങ്കില്നോക്കിയ

 എന്ന്

 നിന്റെ മുന്കണവന്



നീ ഇല്ലാത്ത CHARGER ഇനി എനിക്കെന്തിനാ

അങ്കവാല്കഷണം

എന്റെ മൊബൈല്ആരോ അടിച്ചോണ്ട് പോയി . സി ഉടെ ഇടപെടല്ഉണ്ടാകും ഒബാമ ബിന്ലാസര്അന്വേഷിക്കും എന്നൊക്കെ പറയപ്പെടുന്നു..ചെന്നൈ കേന്ദ്രത്തില്നിന്നും ചാണ്ടി വര് കൊട്ടേഷന്കൊടുത്തതു ആണു എന്നു കെ കെ നായരുമ്, ചെമ്പ്ളാനിക്കല്തറവാട്ടിലെ ചെക്കനെ വേണ്ടാതീനം പടിപ്പിച്ചതിനു അച്ചായന്വെന്ചെരിപ്പിച്ചതണെന്നും അഭിപ്രായം ഉണ്ട്..
എന്റെ പുതിയ നമ്പര്താഴെ എഴുതിയിട്ടുണ്ട് പക്ഷെ സിം ഇടാന്എന്റെ കയില്ഇനി മൊബൈല്ഇല്ല.

സാമ്പത്തിക പരാധീനത കാരണം ശമ്പളം വരാതെ ഇനി ഒരു മൊബൈല്വാങ്ങാന്എനിക്ക് കഴിയില്ല
നിങ്ങളുടെ എളിയ സംഭാവനകള്എന്റ ICICI Account ല്നിക്ഷേപിച്ചു എന്നെ ഒരു BLACK BERRY വാങ്ങാന്സഹായിക്കുക

എന്ന്

സ്വന്തം അണ്ണന്ചേട്ടന്
NEW NO:09620777895
Account No : xxx201557692

Wednesday, May 19, 2010

നിലവിളക്ക്

-->
എല്ലാ മലയാളത്തുകരക്കാര്ക്കും ഭക്തിസാന്ദ്രമായ ഓര്മ്മകള്‍ ഉയര്ത്തുന്ന പുണ്യസ്മരണ.." ഏഴു തിരി കത്തിച്ച നിലവിളക്ക്.”
എന്റെ ഓര്‍മയിലും ഉണ്ട് ഒരു കത്തുന്ന നിലവിളക്ക്..
സ്കൂളില്‍ നിന്നും "പ0ന" പരിപടികളുടെ അന്നത്തെ ഭാഗം തീര്‍ത്തു അന്തിക്കുളിയും അര്‍മാദവും കഴിഞ്ഞു തറവാട്ടില്‍ എത്തുമ്പോള്‍ ചെറിയമ്മ കത്തിച്ചു വെച്ച നിലവിളക്ക് ..
ഒരല്പം ചരിത്രം: ..
പത്തു മക്കളുണ്ടായിരുന്ന അമ്മമ്മയ്ക്കു ബാക്കിയായ ആറു മക്കളില്‍ ഏറ്റവും ഇളയതാണു മുന്‍പു പറഞ്ഞ ചെറിയമ്മ..
കഥയിലേക്ക് തിരികെ വരാം ..
അന്നും ഇന്നും എല്ലാരും പറയുന്ന 5 പൈസയുടെ ബുദ്ധിക്കുറവ് (കൂടുതല്)ഈ പറഞ്ഞ വ്യക്തിക്കുണ്ടായിരുന്നു.
.വിളക്കു കത്തിച്ചതിനു ശേഷം അറിയുന്നതും അറിയത്തതുമായ എല്ലാ ദൈവ ങ്ങളുടേയും പേരെടുത്തു പറഞ്ഞു ഒരു സന്ധ്യാപ്രാര്‍ഥനയും ഉണ്ട് .
ഇതെല്ലാം ഇല്ലത്ത ദിവസങ്ങള്‍ ഇല്ല എന്റേ ഓര്‍മകളില്‍ ഇല്ല.
പതിവില്‍ കൂടുതല്‍ വെളിച്ചവും രാമനാമജപത്തിനു വ്യങ്ഗ്യഭേദങ്ങളും ഇടര്‍ച്ചയും തിരിച്ചറിഞ്ഞപ്പോള്‍ ഒരാകാംക്ഷയോടെ നോക്കി..
എല്ലാം മായ്ക്കുന്ന കടല്‍ പോലെ എല്ലാം വിഴുങ്ങുന്ന അഗ്നി..
അഗ്നി ആ ശരീരത്തിലും മറ്റുള്ളവരുടെ മനസ്സിലും ഉണ്ടാക്കിയ പൊള്ളലുകള്‍ ഒരിക്കലും മാറിയില്ല....
മാസങ്ങള്‍ക്കും വര്‍ഷങ്ങള്‍ക്കും ശേഷം ഒരു ദിവസം കട്ടിലരികത്തിരുന്നു ആ കൈകളില്‍ സ്വന്തം വിരലുകള്‍ മുറുകുന്നതും പ്രാവിന്റെ കുറുകല്‍ നേര്ത്തു വരുന്നതും അനുഭവിച്ചു..

അപ്പോള്‍ മനസ്സിലായി നിലവിളക്ക് എന്നല്ല അതിനു പറയുന്നതു.."" നിലവിളികള്‍ക്കു "" എന്നാണ്..

Monday, May 17, 2010

The final Decision

Many ways lead nowhere.
But still we have to walk on them.
At times willingly or at times unwillingly.

Similarly, some people
enter into your life. .
without an invitation.
And become part of you like a shadow.

And then..

your life's decisions..
are not yours alone. A strange isolation,
an emptiness is experienced. within and around you.
This isolation screams..
yells.. creates disturbance

And then..

you take a decision. A Last Decision.
For which you've to pay a very high price

ജന്മം

???
എപ്പൊ എവിടെ എന്നു ചോദിക്കരുത് .. കാരണം അറിയില്ല..ജനിച്ചു എന്നു പറയുന്നു അത്ര തന്നെ..