റിംഗ് മൈ ബെല്‍സ് റിംഗ് മൈ ബെല്സ് ( നാല് )
ഡാ
ആരാ ഏ എന്താ ?
ങ്ങേ എന്താന്നോ ?
എഹ് എഹ് അല്ല എന്താമ്മേ ഇപ്പൊ ?
നീയെന്താ വിളിക്കാത്തെ കുറെ ആയല്ലോ ..
ഒന്നൂല്ല നാണീസ് ഇവിടെ അസ്തിത്വ പ്രതിസന്ധിയും പ്രതിലോമകരമായ നിലപാടും യോജിച്ചു പോണില്ല .
നീ റാക്ക് കുടിചിട്ടിണ്ട് അല്ലെ
ഇല്ല മാതൃ വാക്യമേ എന്തേ ?
എന്തോ ചറൂം പിറൂം പറയുന്നു
ബി ഹി ഹി ..EST യും IST യും തമ്മിലുള്ള വ്യത്യാസം മനസിലാകാത്തോണ്ട് ആണ് നാണീസ് ഈ ചോദ്യോത്തരപംക്തി..
നീ അമ്മാമേന്റെ വീട്ടില്‍ വിളിച്ചു എന്ന് ചെക്കന് എന്തോ കാര്‍ഡ് അയച്ചു എന്നും കേട്ടല്ലോ അപ്പൊ ഈ വ്യത്യാസം ?
നാണു ഒരുമാതിരി തീവ്രവാദികളെ പോലെ ചോദ്യം ചെയ്യരുത് ..
ചെക്കന്റെ പിറന്ത നാള്‍ വാഴ്ത്തുക്കള്‍ വേറെ ആര് അറിയിക്കും ?
ങ്ങും എന്തെങ്കിലും ആവട്ടെ .. നീ വരുന്നുണ്ടോ ഇപ്പെങ്ങാന്‍ ..
ലീവിന്റെ കാര്യത്തില്‍ അവസരവാദിയും അല്ലാത്തപ്പോ സോഷ്യലിസ്റ്റും ആണ് മുതലാളി .എങ്കിലും വന്നു പോവാന്‍ നോക്കാം ..
എന്താ എനിതിംഗ് അത്യാവശ്യം ..
ഒന്നൂല്ല ഇബിടത്തെ കാവ് പുതിക്കി പണിയുന്നകാര്യം അറിയാല്ലോ ..
ങ്ങും .പണ്ടെപ്പോ വിളിച്ചപ്പോ പറഞ്ഞിരുന്നു ..
അതിന്റെ ഒരു കുറ്റി രസീറ്റ് തന്നിട്ടുണ്ട് .
ആഹാ .നന്നായല്ലോ ..പൂജാമുറിയില്‍ ഗണപതിയുടെ സൈഡില്‍ കുറച്ചു സ്ഥലം ഇല്ലേ അവിടിരിക്കട്ടെ ..
അതല്ലടാ .ഇന്ന് നമ്മള്‍ ദേവപ്രശ്നത്തില്‍ പറഞ്ഞ പോലെ നാല് അമ്പലത്തിലും പറശിനിയിലും പോയി ..
ആഹാ വെരി ഗുഡ് .ന്നിട്ട് ആ വളച്ചു കുത്തിയ ഷാപ്പിലെ പ്രകാശേട്ടനെ കണ്ടോ ?
നിന്റെ@#$%&^*&(
അല്ല എന്തിനാരുന്നു ദേവപ്രശ്നം ?
നാട്ടിലെ ദേവന്റെ ശക്തിക്ക് മങ്ങല്‍ ഉണ്ട് ..കുറെ അമ്പലത്തില്‍ ഇവിടുന്നു കുറെ ആള്‍ക്കാര്‍ പോയി പ്രാര്‍ഥിച്ചാല്‍ മാത്രേ ദേവന്റെ പോയ പ്രഭാവം തിരിച്ചു കിട്ടൂലൂ ..അതിന് ആണ് ഇവിടുന്നു വണ്ടി ഏര്‍പ്പാടാക്കി അവിടൊക്കെ പോയത് ..
ഇപ്രാവശ്യം കാവില്‍ കെട്ടിയാടല്‍ ഉണ്ടാവും അടുത്ത കൊല്ലം മുതല്‍ മുടങ്ങിപ്പോയ ഉത്സവോം .അതാണ് പ്ലാന്‍ അതിന് പിരിവു കൊടുക്കണം ..
സീ നാണീസ് ഞാന്‍ ഇവിടെ അഞ്ചു പൈസ വിവരം ഇല്ലാത്ത കുറെ മാനേജര്‍മാരുടെ തെറിയും കേട്ട് രാപ്പക്കല്‍ നോക്കാതെ പണി എടുക്കുന്നത് ദേവനെ ഉദ്ധരിക്കാന്‍ അല്ല ..വീട്ടിലും എനിക്കും കുറച്ച് സന്തോഷവും തരുന്ന എന്തെങ്കിലും ചെയ്യാന്‍ ആണ് ..
അപ്പൊ നീ കുറ്റി കൊണ്ടോകില്ല ? അവിടേം ഉണ്ടാവില്ലേ കുറച്ച് എങ്കിലും വിശ്വാസം ഉള്ളവര്‍ ?
വിശ്വാസം ഉള്ളവര്‍ ഒരുപാട് ഉണ്ട് നാണീസ് ഇവിടെ .പക്ഷെ കുറ്റി ഞാന്‍ ഞാന്‍ കൊണ്ടോകില്ല ..കുറ്റിയിലെ ഒരു കൂപ്പണ്‍ പോലും എടുക്കാന്‍ ആരേം നിര്‍ബന്ധിക്കുകയും ഇല്ല ..ആരെങ്കിലും എന്റെ മുന്നില്‍ നിന്ന് കൊടുക്കുന്നത് കണ്ടാല്‍ എതിര്‍ക്കേം ചെയ്യും ..
നീയൊന്നും നന്നാവില്ലെടാ ദൈവദോഷീ ..
ശരിയാ നാണു .ഞാന്‍ ശരി ആയിരുന്നെങ്കില്‍ എനിക്കീ ലോകം മുഴുവന്‍ തെറ്റായേനെ ..
ങ്ങും ന്തെങ്കിലും ആട്ട് .. ഒരൂസം വന്നു ഇവിടെ നിന്നിട്ട് പോകാന്‍ നോക്ക് ..

No comments:
Post a Comment