ഓര്‍മയുടെ വേലിയേറ്റത്തില്‍ മനസിന്റെ
കരയില്‍ നിക്ഷേപിതമാകുന്ന
ചില മാലിന്യങ്ങള്‍ ഉണ്ട് ..
മറവിയുടെ കടലില്‍ നമ്മള്‍
എത്ര വട്ടം എറിഞ്ഞു കളഞ്ഞാലും
തിരിച്ചെത്തുന്ന ചില
പ്ലാസ്റിക് മാലിന്യങ്ങള്‍
അത് ദ്രവിക്കില്ല അഴുകി
തീരുകയും ഇല്ല .. വേണമെങ്കില്‍
കത്തിച്ചു നശിപ്പിക്കാം
ആത്മാവില്‍ ചന്ദനമുട്ടികൊണ്ടു
ചിതയൊരുക്കി അബോധാക്ഷരങ്ങളുടെ
പഞ്ചസാര വിതറി .. എങ്കിലും ,
ദുഷിക്കുന്ന അമ്ലഗന്ധമായി
മലിനചിന്തകളിലേക്ക്
കുറച്ചു നേരം കൂട് വിട്ടു കൂട് മാറും മനസ് ..
ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താനാകാതെ
തോല്‍വി സമ്മതിക്കുന്നു
അവസാനത്തെ രണ്ടു വരി കടം എടുത്തതാണ്