Monday, January 14, 2013

ഓര്‍മ്മകളുടെ ഭാവഭേദങ്ങള്‍

നിറമായി ഓര്‍മ്മകള്‍ 

ചില ഓര്‍മ്മകള്‍ക്ക് നരച്ച നിറം ആയിരിക്കും 
ചിലത് കറുത്ത കരിമ്പടം പുതച്ചു വരും 
ചിലത് നല്ല തെളിനീരോര്‍മ്മകള്‍ 
ആകാശനീലിമയിലും ചില ഓര്‍മ്മകള്‍ മഴവില്ലായി തെളിയും 


നല്ലൊരു കൂട്ടുകാരനും /കാരിയും  കാമുകനും /കിയും ശത്രുവും എല്ലാമാണ്‌ ഓര്‍മ്മകള്‍ 
എല്ലാം ബന്ധങ്ങളും വിട്ടുപിരിഞ്ഞു പോയാലും കൂടെ വരും ചില ഓര്‍മ്മകള്‍ 
അറുത്തു മാറ്റിയിട്ടും ശേഷിക്കുന്ന പൊക്കിള്‍മുറിവ് ബന്ധം പോലെ  
ചിരിക്കാനും /ചിന്തിക്കാനും /കരയാനും ഭയപ്പെടുത്താനും കഴിവുള്ള ഓര്‍മ്മകള്‍ 

ചിലപ്പോ ഓര്‍മ്മകള്‍ ഗന്ധങ്ങള്‍ ആണ് 

ആത്മാവിനു നഷ്ടമായ സുഗന്ധങ്ങള്‍ ആണ് ഓര്‍മ്മകള്‍ എന്ന് പൊതുവേ പറയാം 
ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത ഗന്ധങ്ങള്‍ 

ഓര്‍മ്മകള്‍ കടല്‍തിര പോലെ ആണ് 
തീരം വൃത്തിയാക്കുന്ന തിരകള്‍ അല്ല ...
ജീവിതാനുഭവക്കടലിലെ ചപ്പും ചവറും മുത്തും പവിഴങ്ങളും 
ഒരു പോലെ വെളിയില്‍ കൊണ്ട് വരുന്ന തിര 

2 comments:

  1. ഒരാളുടെ കത്രിക വച്ച് കിട്ടിയപ്പോ

    രാജകുമാരി സമിക്ക് സമര്‍പ്പണം

    ഓര്‍മ്മകളുടെ ഭാവഭേദങ്ങള്‍
    1
    ഓര്‍മ്മകള്‍ ,
    നരച്ചും കരിമ്പടം പുതച്ചും;
    നല്ല തെളിനീരോര്‍മ്മകള്‍ ,
    ആകാശനീലിമയിലും മഴവില്ലായും.

    2
    ഓര്‍മ്മകള്‍
    പൊക്കിള്‍മുറിവ് ബന്ധം പോലെ ,
    ചിരിക്കാനും,ചിന്തിക്കാനും ,
    കരയാനും, ഭയപ്പെടുത്താനും.

    3
    ഓര്‍മ്മകള്‍
    ചപ്പും ചവറും
    മുത്തും പവിഴങ്ങളും
    വെളിയില്‍ കൊണ്ട് വരുന്ന തിര..

    4
    ഓര്‍മ്മകള്‍
    ആത്മാവിനു നഷ്ടമായ സുഗന്ധങ്ങള്‍
    തിരിച്ചു കിട്ടാത്ത ഗന്ധങ്ങള്‍.

    ReplyDelete