Sunday, September 12, 2010

മഴ

മഴ
മഴ ചെറുപ്പത്തില്‍ വെറുപ്പ് ആയിരുന്നതിനോട് .. ആകാശത്ത് കൊള്ളിയാന്‍ മിന്നുമ്പോള്‍ തന്നെ ഉള്ള ചട്ടീം കലവും പാത്രങ്ങളും എടുത്തു ഓലക്കീരുകള്‍ക്ക് ഇടയിലെ ആകാശത്തിനു കീഴെ വച്ച് മഴയെ വരവേല്‍ക്കുന്ന അമ്മ
മഴയുടെ ആദ്യ കാല ചിത്രങ്ങളില്‍ ഒന്നാണിത്.. പിന്നെ സ്കൂള്‍ കാലഘട്ടത്തിലെ തോണി യാത്ര മറൊരു ഓര്‍മ്മ ..

കുറച്ചു വളര്‍ന്നു AKG സ്മാരക വായന ശാലയിലെ പുസ്തകങ്ങള്‍ ഒരു കൂട്ടയപ്പോള്‍ മഴയെ ഇഷ്ടപ്പെടാന്‍ തുടങ്ങി ..
തറവാട്ടിലെ കരിപിടിച്ച മച്ചിന്‍ പുറത്ത് മഴയുടെ കരച്ചിലും സംഗീതവും പായാരം പറച്ചിലും മനസിലാവാന്‍ തുടങ്ങിയപ്പോള്‍ അതൊരു സുഹൃദ് ബന്ധത്തിന്റെ തുടക്കമാവുകയായിരുന്നു..
പിന്നെ രാത്രിമഴയില്‍ കൂടെ നടന്നു ഉള്ളിലെ ചൂടിനെ ഉരുക്കികളയുന്ന ഒരു രക്ഷ കര്‍ത്താവിന്റെ സ്ഥാനം മഴ ഏറ്റെടുത്തു. കാലാന്തരേ മഴയും ഞാനും ഒരു തതാല്മ്യം പ്രാപിച്ചു ..
മഴ തന്നെയാണ് ഞാന്‍, ഞാന്‍ തന്നെ ആണ് മഴ എന്ന അവസ്ഥയില്‍ നിന്നും ഇന്ന് ഒരുപാട് മാറി .
 ഇപ്പോള്‍ മഴ വെറും ഒരു അപരിചിതനെ പോലെ ഞാന്‍ ഉറങ്ങുമ്പോള്‍ മുറി വാതിലില്‍ വന്നു എന്തൊക്കെയോ കുശുകുശുത്തു ആരോടും ഒന്നും പറയാതെ പോവുന്നത് കാണാം.
ഇന്ന് ,എന്തൊരു നശിച്ച മഴ .. പണ്ടാരടങ്ങാന്‍ ഈ മഴ ഇപ്പോഴെങ്ങാന്‍ നില്‍ക്കുമോ എന്ന് വെറുക്കാനും ശപിക്കാനും ഞാന്‍ പഠിച്ചിരിക്കുന്നു.
ഞാന്‍ എന്നെ തന്നെ വെറുത്തു തുടങ്ങി എന്നുള്ളതിന്റെ ബഹിര്‍സ്ഫുരണം ..

2 comments:

  1. Mazha njaan thanneyaanenna thiricharivu.... mmm ishttaayi... :):):)

    ReplyDelete
  2. ഇവിടെ ഇങ്ങിനേം ഒന്നുണ്ടായിരുന്നുവോ? സേം പിച്ച് :)

    ReplyDelete