Wednesday, May 19, 2010

നിലവിളക്ക്

-->
എല്ലാ മലയാളത്തുകരക്കാര്ക്കും ഭക്തിസാന്ദ്രമായ ഓര്മ്മകള്‍ ഉയര്ത്തുന്ന പുണ്യസ്മരണ.." ഏഴു തിരി കത്തിച്ച നിലവിളക്ക്.”
എന്റെ ഓര്‍മയിലും ഉണ്ട് ഒരു കത്തുന്ന നിലവിളക്ക്..
സ്കൂളില്‍ നിന്നും "പ0ന" പരിപടികളുടെ അന്നത്തെ ഭാഗം തീര്‍ത്തു അന്തിക്കുളിയും അര്‍മാദവും കഴിഞ്ഞു തറവാട്ടില്‍ എത്തുമ്പോള്‍ ചെറിയമ്മ കത്തിച്ചു വെച്ച നിലവിളക്ക് ..
ഒരല്പം ചരിത്രം: ..
പത്തു മക്കളുണ്ടായിരുന്ന അമ്മമ്മയ്ക്കു ബാക്കിയായ ആറു മക്കളില്‍ ഏറ്റവും ഇളയതാണു മുന്‍പു പറഞ്ഞ ചെറിയമ്മ..
കഥയിലേക്ക് തിരികെ വരാം ..
അന്നും ഇന്നും എല്ലാരും പറയുന്ന 5 പൈസയുടെ ബുദ്ധിക്കുറവ് (കൂടുതല്)ഈ പറഞ്ഞ വ്യക്തിക്കുണ്ടായിരുന്നു.
.വിളക്കു കത്തിച്ചതിനു ശേഷം അറിയുന്നതും അറിയത്തതുമായ എല്ലാ ദൈവ ങ്ങളുടേയും പേരെടുത്തു പറഞ്ഞു ഒരു സന്ധ്യാപ്രാര്‍ഥനയും ഉണ്ട് .
ഇതെല്ലാം ഇല്ലത്ത ദിവസങ്ങള്‍ ഇല്ല എന്റേ ഓര്‍മകളില്‍ ഇല്ല.
പതിവില്‍ കൂടുതല്‍ വെളിച്ചവും രാമനാമജപത്തിനു വ്യങ്ഗ്യഭേദങ്ങളും ഇടര്‍ച്ചയും തിരിച്ചറിഞ്ഞപ്പോള്‍ ഒരാകാംക്ഷയോടെ നോക്കി..
എല്ലാം മായ്ക്കുന്ന കടല്‍ പോലെ എല്ലാം വിഴുങ്ങുന്ന അഗ്നി..
അഗ്നി ആ ശരീരത്തിലും മറ്റുള്ളവരുടെ മനസ്സിലും ഉണ്ടാക്കിയ പൊള്ളലുകള്‍ ഒരിക്കലും മാറിയില്ല....
മാസങ്ങള്‍ക്കും വര്‍ഷങ്ങള്‍ക്കും ശേഷം ഒരു ദിവസം കട്ടിലരികത്തിരുന്നു ആ കൈകളില്‍ സ്വന്തം വിരലുകള്‍ മുറുകുന്നതും പ്രാവിന്റെ കുറുകല്‍ നേര്ത്തു വരുന്നതും അനുഭവിച്ചു..

അപ്പോള്‍ മനസ്സിലായി നിലവിളക്ക് എന്നല്ല അതിനു പറയുന്നതു.."" നിലവിളികള്‍ക്കു "" എന്നാണ്..

2 comments: